തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനിയർസ് ഇന്ത്യ കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിൽ മുൻ ജില്ല ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറായിരുന്ന എൻജിനിയർ ഉമാശങ്കറിന്റെ അനുസ്മരണം വിശ്വേശ്വരയ്യ ഹാളിൽ നടന്നു.ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനിയർസിന്റെ ഓണററി സെക്രട്ടറിയായും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് എൻജിനീയർ അസോസിയേഷന്റെ പ്രസിഡന്റായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.പേട്ട കല്ലുംമൂട് സ്വദേശിയാണ്.ചെയർമാൻ ഡോ.ജയരാജ് മാധവൻ അദ്ധ്യക്ഷനായിരുന്നു.വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എൻജിനിയർമാരായ വി.വിമൽ പ്രകാശ്,വിജയമോഹൻ കുമാർ,സാം തോമസ്,എച്ച്.ദിലീപ് കുമാർ,രധാകൃഷ്ണൻ,കെ.എസ്.ബീന,ഉണ്ണി,ജയകൃഷ്ണൻ,എബനേസർ സാംജി,രാജേഷ് ബാബു,വിൽസൺ ജോർജ്,വിജയൻ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.പരേതന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.