കിളിമാനൂർ:പാൽ വില്പനക്കാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂരിലും പരിസരപ്രദേശങ്ങളിലും വിവിധ കമ്പനികളുടെ കവർ പാലെടുത്തു വില്ക്കുന്ന പുതിയകാവ് പുത്തൻ ബംഗ്ലാവിൽ മാരിയപ്പൻ (47) ആണ് മരിച്ചത്. തെങ്കാശി സ്വദേശിയായ ഇയാൾ മുപ്പത്തിയഞ്ച് വർഷമായി കിളിമാനൂരിലാണ് താമസം.പുതിയകാവ് മാർക്കറ്റിന് സമീപത്ത് ബേക്കറിയും നടത്തുന്നുണ്ട്. കിളിമാനൂർ ചൂട്ടയിൽ കൃഷിഭവന്റെ സമീപത്തെ നീരാളി കുളത്തിൽ കഴിഞ്ഞ ദിവസം രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്.കുളത്തിന് സമീപത്തായി ഇയാളുടെ സ്കൂട്ടറും കിടപ്പുണ്ടായിരുന്നു. വൻ സാമ്പത്തിക ബാധ്യതയുള്ള ഇയാൾ ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. ഭാര്യ ഉഷാറാണി. മക്കൾ: വിജിതകല്പന, വിശ്വ മാധവൻ.