പാലോട്:പനങ്ങോട് ശ്രീ ആയിരവല്ലി കിരാത മൂർത്തി ക്ഷേത്രത്തിലെ പത്താമത് പ്രതിഷ്ഠാ വാർഷികം 15ന് നടക്കും.രാവിലെ 7ന് ഗണപതിഹോമം, 8 ന് പ്രഭാതഭക്ഷണം ,8.30ന് മൃത്യുഞ്ജയ ഹോമം,10ന് നവകലശ പൂജ,11.30ന് ദീപാരാധന, ഉച്ചക്ക് 12ന് പ്രസാദ ഊട്ട്, വൈകിട്ട് 6ന് ദീപാരാധന,പുഷ്പാഭിഷേകം,വനിതകളുടെ കൈകൊട്ടിക്കളി എന്നീ ചടങ്ങുകളോടെ നടക്കുമെന്ന് പ്രസിഡന്റ് ദിനു ചന്ദ്രനും സെക്രട്ടറി വിജയകുമാറും അറിയിച്ചു.