ആറ്റിങ്ങൽ: കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ ആറ്റിങ്ങൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കിഴുവിലം ഗ്രാമപഞ്ചായത്തിലെ ചുമടുതാങ്ങി പുന്നവിള വീട്ടിൽ സാംമ്പശിവന്റെ ആട്ടിൻകുട്ടിയാണ് 50 അടി താഴ്ചയുള്ള കിണറ്റിൽ വീണത്. അസി. സ്റ്റേഷൻ ഓഫീസർ സജുകുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, പ്രദീഷ്കുമാർ, പ്രദീപ്കുമാർ, സജിത്, ഷിജിമോൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.