തിരുവനന്തപുരം: ഔട്ടർ റിംഗ് റോഡ് നിർമ്മാണത്തിന് ഭൂമിയേറ്റെടുക്കൽ പുരോഗമിക്കുകയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. 100.9223 ഹെക്ടർ ഭൂമിയേറ്റെടുക്കാൻ വിജ്ഞാപനമിറക്കി. ഭൂമി ഏറ്റെടുക്കുന്നതിന്റെ 50% തുക,സർവീസ് റോഡുകളുടെ നിർമ്മാണത്തിന് ആവശ്യമായ തുക എന്നിവ സംസ്ഥാനം വഹിക്കണമെന്നും നിർമ്മാണ വസ്തുക്കളുടെ ചരക്ക് സേവന നികുതിയിലെ സംസ്ഥാന വിഹിതം, റോയൽറ്റി എന്നിവ ഒഴിവാക്കണമെന്നും ദേശീയപാത അതോറിട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്നും ഒ.എസ്. അംബികയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.