വർക്കല: നാരായണ ഗുരുകുലാദ്ധ്യക്ഷൻ ഗുരുമുനിനാരായണ പ്രസാദ് നയിക്കുന്ന ദർശനമാലാ പഠനം ഞായറാഴ്ച മുതൽ എല്ലാ മാസത്തെയും രണ്ടാം ഞായറാഴ്ചകളിൽ വർക്കല നാരായണ ഗുരുകുലത്തിൽ നടക്കും. 10 മണിക്ക് നടക്കുന്ന ഹോമത്തിനും പ്രവചനത്തിനും ശേഷം 11 മണിയോടെ ആയിരിക്കും ക്ലാസ്.പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി ഗുരുകുലത്തിൽ അറിയിക്കണം. 14ന് നടക്കുന്ന ക്ലാസിൽ പങ്കെടുക്കുന്നവർ ഗുരുമുനി നാരായണ പ്രസാദ് രചിച്ച ദർശനമാല വ്യാഖ്യാനത്തിന്റെ ഉപോദ്ഘാതവും ഒന്നാമത്തെ ശ്ലോകത്തിന്റെ വ്യാഖ്യാനവും വായിച്ചതിനു ശേഷമാണ് പങ്കെടുക്കേണ്ടത്.