ചേരപ്പള്ളി : പൊട്ടൻചിറ മേക്കുംകര ശ്രീഭദ്രകാളി ക്ഷേത്രത്തിലെ 15-ാമത് വാർഷികവും 3-ാം പ്രതിഷ്ഠാവാർഷികവും 13ന് വിവിധ ചടങ്ങുകളോട് ആഘോഷിക്കും.ക്ഷേത്ര തന്ത്രി വടയാർ സുമോദ് തന്ത്രിയും മേൽശാന്തി ബിനു പത്മനാഭനും ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 7.30ന് പ്രഭാതഭക്ഷണം, 8.30ന് മൃത്യുഞ്ജയഹോമം, 9ന് നേർച്ചപൊങ്കാല, 11ന് കലശപൂജ, 11.30ന് കലശാഭിഷേകം, 12ന് പൊങ്കാല നിവേദ്യം, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് ഭഗവതിസേവ, 7.45ന് സായാഹ്‌ന ഭക്ഷണം.