തിരുവനന്തപുരം: അഭിജിത് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ അഭിജിത്തിന്റെ ഒമ്പതാം ചരമവാർഷികാചരണം 25ന് വൈകിട്ട് 4.30ന് അയ്യങ്കാളി ഹാളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.രമേശ് ചെന്നിത്തല, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, കെ.ജയകുമാർ, ഫൗണ്ടേഷൻ മുഖ്യരക്ഷാധികാരി ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ, ചെയർമാൻ ഡോ.ജോർജ്ജ് ഓണക്കൂർ, ഫാദർ മാത്യു തെങ്ങുംപള്ളി, ഫൈസൽ ഖാൻ തുടങ്ങിയവർ പങ്കെടുക്കും. അഭിജിത് ഫൗണ്ടേഷനും നിംസ് മെഡിസിറ്റിയും ചേർന്ന് നടപ്പാക്കുന്ന ആതുര സേവന പദ്ധതിക്കും തുടക്കമിടും. വിദ്യാഭ്യാസ - ചികിത്സാ സഹായം, ശ്രീചിത്രഹോമിലെ വിദ്യാർത്ഥികൾക്കുള്ള സഹായങ്ങൾ തുടങ്ങിയവ വിതരണം ചെയ്യും. ഇതുസംബന്ധിച്ച ആലോചനായോഗം ഫൗണ്ടേഷൻ ചെയർമാൻ ഡോ.ജോർജ്ജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ട്രസ്റ്റി കോട്ടുകാൽ കൃഷ്ണകുമാർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി അജിത് വെണ്ണിയൂർ, ഭാരവാഹികളായ എസ്.എസ്.പ്രകാശ്, കരുംകുളം ജയകുമാർ, ഡോ.ഗംഗപ്രസാദ്, പനത്തുറ ബൈജു, അഡ്വ.പാച്ചല്ലൂർ ജയകൃഷ്ണൻ, സരിതാറാണി, അഭിനന്ദ് എന്നിവർ സംസാരിച്ചു.