തിരുവനന്തപുരം: കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ ജയിലിലെത്തിച്ച കൊലക്കേസ് പ്രതി ഗേറ്റിലെ ശാരീരിക പരിശോധനയ്ക്ക് വിസമ്മതിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളജിലെത്തിച്ച് സ്കാനിംഗിന് വിധേയനാക്കി. കൃഷ്ണകുമാർ എന്ന പ്രതിയാണ് പരിശോധനയ്ക്ക് വിസമ്മതിച്ചത്. ശരീരത്തിൽ ലഹരിവസ്തുക്കൾ കടത്തുന്നുണ്ടോ എന്നറിയാനാണ് സാധാരണയായി പരിശോധന നടത്തുന്നത്. സംശയം തോന്നിയതുകൊണ്ടാണ് സ്കാനിംഗിനെത്തിച്ചത്. കോടതി ഉത്തരവില്ലാതെ പരിശോധിക്കാനാകില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചെങ്കിലും ഉന്നത ജയിൽ ഉദ്യോഗസ്ഥർ സംസാരിച്ചതിനെത്തുടർന്ന് അയഞ്ഞു. സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.