വിതുര: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാൻ ആർ.വി. വിഷ്ണുവിന്റെ പതിനാറാം ചരമദിനത്തിൽ വിഷ്ണുസ്മൃതി വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പൊട്ടൻചിറ ഫാം ജഗ്ഷനിൽ വിഷ്ണുവിന്റെ മകൻ നിർദ്ദേവ് ഓർമ്മമരം നട്ടു. വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാ ആനന്ദ്, നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ, ജില്ലാപഞ്ചായത്തംഗം സോഫിതോമസ്,നടൻ വിതുര തങ്കച്ചൻ, പഞ്ചായത്തംഗങ്ങൾ,സാമൂഹിക-സാംസ്കാരിക നേതാക്കൾ, വിതുര എം.ജി.എം പൊൻമുടിവാലി പബ്ലിക്സ്കൂൾ, ചായം ഓൾസെയിന്റ്സ് പബ്ലിക് സ്കൂൾ, വിതുര ഹൈസ്കൂൾ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.