കല്ലമ്പലം: ഒറ്റൂർ കെ.ജി.എസ്.പി യു.പി സ്കൂളിൽ അബാക്കസ് ക്ലാസുകളുടെ ഉദ്ഘാടനം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡി.രാഗിണി നിർവഹിച്ചു.കൃഷ്ണ കുമാർ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എൻ.ജയപ്രകാശ് കുട്ടികൾക്കുള്ള പുസ്തകങ്ങളും ടൂളുകളും വിതരണം ചെയ്തു.സ്കൂൾ അദ്ധ്യാപകരും രക്ഷകർത്താക്കളും ചേർന്നാണ് 25 കുട്ടികൾക്കുള്ള പഠനസൗകര്യം ഒരുക്കിയത്.ഹെഡ്മിസ്ട്രസ് വി.എസ്.മിനി,പി.ടി.എ പ്രസിഡന്റ് കണ്ണൻ,മോഹനക്കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.