കടയ്ക്കാവൂർ: അഞ്ചുതെങ്ങ് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒന്നാം ഉമ്മൻ ചാണ്ടി ചരമവാർഷികവും അനുസ്മരണ സമ്മേളനവും കായിക്കര ആശാൻ സ്മാരകത്തിൽ 18ന് വെകിട്ട് 5ന് നടക്കും. കരുതൽ സ്പർശം 2024 എന്ന പരിപാടി രാവിലെ 8ന് കായിക്കര ജംഗ്ഷനിൽ പുഷ്പാർച്ചന നടത്തി. തുടർന്ന്കഞ്ഞി സദ്യ, വൈകിട്ട് 5ന് അനുസ്മരണ സമ്മേളനം എന്നിവ നടക്കും. ഡി.സി.സി ജനറൽ സെക്രട്ടറി ജെഫേഴ്സൺ ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ് അഞ്ചുതെങ്ങ് മണ്ഡലം പ്രസിഡന്റ് ബിജു ഗോപിനാഥൻ അദ്ധ്യക്ഷത വഹിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ അഞ്ചുതെങ്ങ് പഞ്ചായത്തിലെ എല്ലാ കുട്ടികൾക്കും ക്യാഷ് അവാർഡും മൊമെന്റോയും നൽകി ആദരിക്കുകയും നിർധനരായ ക്യാൻസർ രോഗികളുടെ ഒരു ദിവസത്തെ ചികിത്സാസഹായവും കാരുണ്യ സ്പർശം 2024 പദ്ധതിയിലൂടെ നൽകും. അഭയൻ (ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ചിറയിൻകീഴ് മണ്ഡലം) മുഖ്യപ്രഭാഷണം നടത്തും. മനോജ് (യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി) സമ്മാനദാനം നൽകും. സജിത്ത് മുട്ടപ്പലം (യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി) ചികിത്സാ ധനസഹായം നൽകും. നെൽസൺ (മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ഭാരവാഹി), നാസ് ഖാൻ (മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി), ജൂഡ് ജോർജ് (അഞ്ചുതെങ്ങ് മണ്ഡലം പ്രസിഡന്റ്), യേശുദാസൻ സ്റ്റീഫൻ (പാർലമെന്ററി പാർട്ടി ലീഡർ), ഷെറിൻ ജോൺ (മുൻ അഞ്ചുതെങ്ങ് മണ്ഡലം പ്രസിഡന്റ്), ബിജു ശ്രീധർ (മുൻ പ്രസിഡന്റ് അഴൂർ), ജോഷിദായി (മുൻ മണ്ഡലം പ്രസിഡന്റ് ചിറയിൻകീഴ്), അജു കൊച്ചാലും മൂട് (ബ്ലോക്ക് വൈസ് പ്രസിഡന്റ്) , ചന്ദ്രൻ മൂലെെത്തോട്ടം, തമ്പി മൂലെെത്തോട്ടം, ഷാജി മൂലത്തോട്ടം എന്നിവർ സംസാരിക്കും. മഹിള കോൺഗ്രസ് പ്രസിഡന്റ് സബിത സ്വാഗതവും ദളിത് കോൺഗ്രസ് പ്രസിഡന്റ് മനു നന്ദി പറയും.