ചിറയിൻകീഴ്: സഭവിള ശ്രീനാരായണാശ്രമത്തിലെ സത്സംഗ ഗുരു സന്ദേശ പ്രഭാഷണ വിശ്വാസി സംഗമം നാളെ നടക്കും. രാവിലെ 8.30ന് ആശ്രമാങ്കണത്തിലെ ദീപ പ്രതിഷ്ഠാ സന്നിധിയിൽ വിവിധ അഭിഷേകങ്ങളും പൂജകളും നടക്കും. 9.30ന് ആശ്രമം ഓപ്പൺ എയർ ഹാളിൽ സഹസ്രനാമാർച്ചന, 10.30ന് രമണി ടീച്ചർ വക്കം നയിക്കുന്ന ഗുരു കൃതികളുടെ സംഗീതാവിഷ്കരണവും വ്യാഖ്യാനവും, 11ന് സത്സംഗ ഗുരു സന്ദേശ പ്രഭാഷണസംഗമം സ്വാമി സുരേശ്വരാനന്ദ ഉദ്ഘാടനം നിർവഹിക്കും.ഷീല മനോഹരൻ അദ്ധ്യക്ഷത വഹിക്കും.ആശ്രമാങ്കണത്തിൽ ആരംഭിക്കുന്ന പുഷ്പോദ്യാനത്തിന്റെ ഉദ്ഘാടനം വിജയ അനിൽകുമാറിന് തൈകൾ കൈമാറി നിർവഹിക്കും.ഡോ.ബി.സീരപാണി അനുഗ്രഹ പ്രഭാഷണവും സദാനന്ദൻ പടനിലം ഭദ്രദീപ പ്രകാശനവും നടത്തും. 12.30ന് മഹാ ഗുരുപൂജ, സമൂഹപ്രാർത്ഥന, ദൈവദശകകീർത്തനാലാപനം, 1ന് സമൂഹസദ്യ എന്നിവ നടക്കും.ചിറയിൻകീഴ് പടനിലം ആർ.പി നിലയത്തിൽ സദാനന്ദ(മണിയൻ)നാണ് സത്സംഗത്തിന്റെ ഭാഗമായുള്ള മഹാഗുരുപൂജയും സമൂഹസദ്യയും സമർപ്പിച്ചിട്ടുള്ളത്.