മുടപുരം : അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക്,പെരുങ്ങുഴി സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് ഇന്നും, പെരുങ്ങുഴി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് നാളെയുമാണ് നടക്കേണ്ടത്.അതിനാൽ മുട്ടപ്പലം സഹകരണ ബാങ്കിന്റെ ഭരണസമിതി അംഗങ്ങൾ ഇന്ന് രാവിലെ 11 ന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. പെരുങ്ങുഴി സർവീസ് സഹകരണ ബാങ്കിന്റെ ഭരണസമിതി നാളെ രാവിലെ 11 ന് പ്രസിഡന്റിനെ തിരഞ്ഞെടുക്കും.

അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ :

അബ്ദുൽ റഷീദ് കെ.എസ്,അർജുനൻ ഡി,നൗഷാദ് ബി,ഭദ്രാമ്മ കെ.പി,സുനിൽ കുമാർ .ടി (ജനറൽ വിഭാഗം),ബിന്ദു. സി,ഷാന്റി. എസ് (വനിതാ വിഭാഗം),ഷിബു .ബി (പട്ടിക ജാതി വിഭാഗം) സദൻ ലാൽ .എം.എസ് ( 40 വയസ്സിനു താഴെയുള്ള പൊതു വിഭാഗം ),രമ്യ .ജി( 40 വയസ്സിനു താഴെയുള്ള വനിതാ വിഭാഗം),മുരളീധരൻ നായർ (നിക്ഷേപ വിഭാഗം).

പെരുങ്ങുഴി സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ :
അജിത് കുമാർ. ആർ,പ്രശോഭൻ. ടി,രവീന്ദ്രൻ. ജി (ജനറൽ),സുനിത നസീർ ,സുശോഭന ( വനിതാ വിഭാഗം ),ബാലു (പട്ടിക ജാതി വിഭാഗം) ,അശ്വജിത്ത്. ആർ.എസ് (40 വയസ്സിനു താഴെയുള്ള പൊതു വിഭാഗം ),വിനിത. വി (40 വയസ്സിനു താഴെയുള്ള വനിതാ വിഭാഗം ),അനിൽ കുമാർ. എ ( നിക്ഷേപ വിഭാഗം ).