hi

കിളിമാനൂർ: പഴയ കുന്നുമ്മേൽ പഞ്ചായത്തിലെ കാനാറയിൽ ശുദ്ധജല പദ്ധതിയിലെ പമ്പിംഗ് നിലച്ചതോടെ പതിനൊന്ന് ദിവസമായി ശുദ്ധജല വിതരണം മുടങ്ങി.ജല അതോറിട്ടിയുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് പഞ്ചായത്ത് അംഗം എ.അപർണയുടെ നേതൃത്വത്തിൽ കോൺഗ്രസ് ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ഉപരോധ സമരം നടത്തി.പാർലമെന്ററി പാർട്ടി ലീഡർ ചെറുനാരകംകോട് ജോണി.എസ്,ശ്യാം നാഥ്,ഷീജ സുബൈർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.കാനാറയിൽ ഉയർന്ന പ്രദേശത്തെ അൻപത് വീടുകളിലാണ് ജലവിതരണം മുടങ്ങിയത്.കാനാറയിലെ ശുദ്ധജല പദ്ധതിയിലെ ഉപഭോക്താക്കളെ ജലജീവൻ പദ്ധതിയിലേക്ക് മാറ്റണമെന്ന് കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടു.ഇന്ന് വൈകിട്ട് 5ന് മുൻപ് ജലവിതരണം പുനഃരാരംഭിക്കുമെന്നും മൂന്നാഴ്ചയ്ക്കുള്ളിൽ പുതിയ പമ്പ് സ്ഥാപിക്കുമെന്നും ജല അതോറിട്ടി നൽകിയ ഉറപ്പിലാണ് ഉപരോധസമരം അവസാനിച്ചത്.