ആറ്റിങ്ങൽ: വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെയും, സ്റ്റാഫുകളുടെയും ,മരുന്നിന്റെയും കുറവിനെതിരെ കർഷക കോൺഗ്രസ്. പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമരം ഡി.സി.സി മെമ്പർ ആറ്റിങ്ങൽ സതീഷ് ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈജു ചന്ദ്രൻ, ഈസ്റ്റ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എച്ച്. ബഷീർ, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് കിരൺ കൊല്ലംപുഴ, ആലങ്കോട് ജോയ്, ഭാസി, രാധാകൃഷ്‌ണൻ, മധുസൂദനൻ നായർ, സുകുമാരപിള്ള, മോഹനൻ നായർ എന്നിവർ നേതൃത്വം നൽകി.