വർക്കല: വായനാപക്ഷാചരണത്തിന്റെ ഭാഗമായി അയിരൂർ എം.ജി.എം മോഡൽ സ്കൂളിലെ വായന ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികളും അദ്ധ്യാപകരും ഇ.എം.എസ് പുരസ്കാരം ലഭിച്ച പേരേറ്റിൽ ശ്രീ ജ്ഞാനോദയ സംഘം ഗ്രന്ഥശാല സന്ദർശിച്ചു.ഗ്രന്ഥശാലാ സെക്രട്ടറി ശ്രീനാഥക്കുറുപ്പ് ഗ്രന്ഥശാലയുടെ ചരിത്രവും പ്രവർത്തനങ്ങളും കുട്ടികൾക്ക് വിവരിച്ചു.പ്രസിഡന്റ് രവീന്ദ്രൻ വൈസ് പ്രസിഡന്റ് ശിവപ്രസാദ് എന്നിവരും കുട്ടികളുമായി സംവദിച്ചു.