ആറ്റിങ്ങൽ: പെൻഷൻകാർക്ക് മാസത്തെ ആദ്യ പ്രവൃത്തി ദിവസം തന്നെ മണി ഓർഡറായി ലഭിച്ചിരുന്ന പെൻഷൻ തുക സാങ്കേതിക തടസങ്ങൾ പറഞ്ഞ് വിതരണം താമസിക്കുന്നതിൽ കേരള റിട്ട. ടീച്ചേഴ്‌സ് കോൺഗ്രസ് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. യോഗത്തിൽ പ്രസിഡന്റ് എം. സലാഹുദീൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി അടാട്ട് വാസുദേവൻ, പി. മൊയ്‌തീൻ, ജി. രവീന്ദ്രൻ നായർ, വസുമതി ജി. നായർ, കെ.ആർ. ജനാർദ്ദനൻ പിള്ള, കെ.എം.എ റഹ്മാൻ, ഇ. സത്യൻ തുടങ്ങിയവർ പ്രസംഗിച്ചു.