തിരുവനന്തപുരം: വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വനിതകൾക്കായി 5 ദിവസത്തെ സൗജന്യ നേതൃത്വ പരിശീലനം ആഗസ്റ്റ് 5 മുതൽ 9 വരെ നടത്തും. ബരുദം പൂ‌ർത്തിയാക്കിയവർക്കും അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.നേതൃത്വം,ആശയവിനിമയ പ്രാഗത്ഭ്യം,ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ ഉയർന്നുവരുന്ന തൊഴിൽ സാദ്ധ്യതകൾ എന്നിവയിലാണ് പരിശീലനം.പരിശീലനം കഴിഞ്ഞ് മൂന്ന് മാസം വരെ ജോലി ലഭിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും നൽകും.അപേക്ഷ ഫോറത്തിന് വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ്, 12/44 (1), വക്കം മൗലവി റോഡ്, തേക്കുംമൂട് ജംഗ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0471 2304051, 9591447997. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 20.