വർക്കല: സി.ഐ.ടി.യു അവകാശ ദിനാചരണത്തിന്റെ ഭാഗമായി വർക്കല ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിലാളികൾ വർക്കല പോസ്റ്റോഫീസിന് മുന്നിൽ മാർച്ചും ധർണയും നടത്തി. വർക്കല ഇ.എം.എസ് ഭവനിൽ നിന്നാരംഭിച്ച മാർച്ച് സി.ഐ.ടിയു ജില്ലാ വൈസ് പ്രസിഡന്റ് മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് കെ.ആർ.ബിജു അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ഏരിയ സെക്രട്ടറി എം.കെ.യൂസഫ്, സി.ഐ.ടി.യു ഏരിയ സെക്രട്ടറി വി.സത്യദേവൻ,ഏരിയ ട്രഷറർ വി.സുധീർ,എൽ.എസ്. സുനിൽ തുടങ്ങിയവർ സംസാരിച്ചു.