ആറ്റിങ്ങൽ: മോണിറ്ററിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടുമ്പുറം ജി.വി.ആർ.എം.യു.പി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണസെമിനാറും പഠന ക്ലാസും റൂറൽ എസ്.പി. കിരൺ നാരായണൻ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ ഡി.വൈ.എസ്.പി മഞ്ജുലാലിന്റെ അദ്ധ്യക്ഷതയിൽ എക്സൈസ് പ്രിവൻറ്റീവ് ഓഫിസർ രാധാകൃഷ്ണപിള്ള ബോധവത്കരണ ക്ലാസെടുത്തു. ആറ്റിങ്ങൽ എസ്.എച്ച്.ഒ ജയകുമാർ, ബ്ലോക്ക് മെമ്പർ എസ്. ശ്രീകണ്ഠൻ, ജി. വി.ആർ.എം. സ്കൂൾ എച്ച്.എം. ശ്രീജ ഐ.പി, ശാന്തശീലൻ, ആറ്റിങ്ങൽ ബാലകൃഷ്ണൻ, കെ.പി അനിൽകുമാർ, അയണിവിള ശശി, മല്ലിക, ബിന്ദു, തുടങ്ങിയവർ സംസാരിച്ചു.