നെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്തിൽ വനിത സ്വയം തൊഴിൽ പദ്ധതി ഗുണഭോക്തൃ പട്ടികയിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ആനാട്, മൂഴി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി.ബ്ലോക്ക് പ്രസിഡന്റ് ബിനു. എസ് . നായർ ഉദ്ഘാടനം ചെയ്തു .ആനാട് മണ്ഡലം പ്രസിഡന്റ് ഹുമയൂൺകബീർ അദ്ധ്യക്ഷത വഹിച്ചു. മൂഴി മണ്ഡലം പ്രസിഡന്റ് വേട്ടമ്പള്ളി സനൽ, പുരുഷോത്തമൻ നായർ, ബാഹുൽ കൃഷ്ണ, വാർഡ് മെമ്പർമാരായ ആർ. അജയകുമാർ, നെട്ടറക്കോണം ഗോപാലകൃഷ്ണൻ, കെ. ശേഖരൻ, ഷൈല, പി.എൻ. ഷീല, ആനന്ദ് ആർ.നായർ,വേങ്കവിള ജയകുമാർ, അഖില, ഷെമി തുടങ്ങിയവർ സംസാരിച്ചു.