ബാലരാമപുരം: പള്ളിച്ചൽ പഞ്ചായത്തിലെ പൂങ്കോട് അങ്കണവാടി ഉദ്ഘാടനം മുടവൂർപ്പാറ ബോട്ട് ക്ലബ്ലിന് സമീപം 15ന് വൈകിട്ട് 4 ന് ജോസ്.കെ.മാണി നിർവഹിക്കും.അഡ്വ.ഐ.ബി സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡ‌ന്റ് കെ.രാകേഷ് സ്വാഗതം പറയും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ആർ.സുനു റിപ്പോർട്ട് അവതരിപ്പിക്കും.നിയമസഭ ചീഫ് വിപ്പ് ജോ.എൻ.ജയരാജ് മുഖ്യാതിഥിയായിരിക്കും.ജില്ലാ പഞ്ചായത്ത് പ്രസി‌ഡന്റ് അഡ്വ.ഡി സുരേഷ് കുമാർ,​നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.പ്രീജ,​ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,​ജില്ലാ പഞ്ചായത്ത് മെമ്പർ ഭഗത് റൂഫസ്,​പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും.സെക്രട്ടറി കെ.വിസുരേഷ് നന്ദി പറയും.