ബാലരാമപുരം: കാവിൻപുറം കേന്ദ്രമാക്കി ആരംഭിച്ച ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനം വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഫ്രാബ്സ് പ്രസി‌ഡന്റ് പൂങ്കോട് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് ബാലരാമപുരം അൽഫോൺസ് സ്വാഗതം പറഞ്ഞു. ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ,​ വൈസ് പ്രസിഡന്റ് ഷാമിലാബീവി,​ സ്റ്റാൻ‌ഡിംഗ് കമ്മിറ്റി ചെയർമാൻ ഫ്രെഡറിക് ഷാജി,​ എൻ.വത്സലകുമാരി,​ എൽ.സുനിൽകുമാർ,​ മെമ്പർ ആർ.സി മിനി,​ ഡോ.റിച്ചാർഡ് ഫെർണാണ്ടസ്,​ ഗിന്നസ് കുമാർ,​ മുൻ എസ്.ഐ ജോൺബ്രിട്ടോ,​ ബാലരാമപുരം സി.പി.എ പത്മകുമാർ,​ വിഴിഞ്ഞം സി.പി.ഒ അനീഷ്,​ പ്രീതാലക്ഷ്മി,​ ചന്ദ്രപ്രഭ സീനിയർ സിറ്റിസൺസ് അസോസിയേഷൻ പ്രസിഡന്റ് മാങ്കിളി ശിവൻ,​ റിട്ട.എസ്.ഐ എസ്.ചന്ദ്രസേനൻ,​ ചാരിറ്റി പ്രവർത്തകനായ ഗണേഷ് കുമാർ,​ ഫ്രാബ്സ് ഭാരവാഹികളായ കാവിൻപുറം സുരേഷ്,​ എസ്.രാജീവ്,​ വി.സുന്ദരമൂർത്തി,​ ടി.ഗോപാലകൃഷ്ണൻ,​ രാമപുരം മോഹനൻ,​ ബിന്ദുലാൽ ചിറമേൽ,​ അർജുനൻ,​ ശിവകുമാർ,​ വി.എസ് സുരേഷ് കുമാർ,​ നരുവാമൂട് മണിക്കുട്ടൻ,​ എ.റൈയ്മണ്ട്,​ വിക്രമൻ,​ സൊസൈറ്റി ഭാരവാഹികളായ ആർ.പ്രസന്നകുമാർ,​ ഒ.എസ് ശ്രീലത,​ എസ്.ഷീല,​ ശരബിന്ദു,​ എ.രാജ്കുമാർ എന്നിവർ സംസാരിച്ചു.