പാറശാല: പാറശാല ശിവജി ഐ.ടി.ഐയിലെ പ്ലേസ്‌മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ 25ന് സംഘടിപ്പിക്കുന്ന ജോബ് ഫെയറിൽ പ്രമുഖ കമ്പനികൾ പങ്കെടുക്കും.ഐ.ടി.ഐ,ഡിപ്ലോമ,ഡിഗ്രി പാസായവർക്ക് പങ്കെടുക്കാം.നിശ്ചിത യോഗ്യതയുള്ളവർ അന്ന് രാവിലെ 9ന് ശിവജി ഐ.ടി.ഐ ക്യാമ്പസിൽ എത്തിച്ചേരണം.ഡ്രാഫ്റ്റ്മാൻ സിവിൽ, ഇലക്ട്രിക്കൽ,മെക്കാനിക്‌ മോട്ടോർ വെഹിക്കിൾ,മെക്കാനിക് ഡീസൽ എന്നീ ഐ.ടി.ഐ ട്രേഡുകളിലേക്കും,ഡിപ്ലോമോ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ(ഡി.സി.എ),എൻ.ഐ.ഒ.എസിന്റെ സീനിയർ സെക്കൻഡറി (പ്ലസ്ടു) എന്നീ കോഴ്‌സുകളിലേക്കും ഒഴിവുള്ള സീറ്റുകളിൽ അഡ്മിഷൻ തുടരുന്നു.ഫോൺ 0471- 2202187,9447205921, 8848046167, 9995987104.