വെള്ളനാട്: ജില്ലാ പഞ്ചായത്ത് വെള്ളനാട് ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി വെള്ളനാട് ശശിയുടെ തിരഞ്ഞെടുപ്പ് കൺവൻഷൻ മന്ത്രി വി.ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു.വെള്ളനാട് സതീശൻ അദ്ധ്യക്ഷത വഹിച്ചു.സ്ഥാനാർത്ഥി വെള്ളനാട് ശശി,സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എസ്.സുനിൽ കുമാർ,ജി.സ്റ്റീഫൻ എം.എൽ.എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,ഉഴമലയ്ക്കൽ വേണുഗോപാൽ,ജില്ലാ പഞ്ചായത്തംഗം രാധിക,ആർ.പി.ശിവജി,എം.എസ്.റഷീദ്, എം.രാജേന്ദ്രൻ,വി.എസ്.ശോഭൻ കുമാർ,വെള്ളനാട് രവികുമാർ, കെ.വിജയകുമാർ,സുനിത സുരേഷ്,എസ്.ബി.മെർലിൻ എന്നിവർ സംസാരിച്ചു.