തിരുവനന്തപുരം: കൃഷി വകുപ്പിൽ അസിസ്റ്റന്റ് അഗ്രിക്കൾച്ചറൽ ഓഫീസർമാരായി സർവീസിൽ നിന്ന് വിരമിച്ച ചെറുപുഷ്പം ടി.ബിന്ദുകുമാർ ബി.എസ്,കെ.ടി.സെൽവരാജ് എന്നിവർക്ക് കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രഅയപ്പ് നൽകി.സമ്മേളനം ജോയിന്റ് കൗൺസിൽ ചെയർമാൻ കെ.പി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു.കെ.എ.ടി.എസ്.എ ജില്ലാ പ്രസിഡന്റ് പി.ഷാജികുമാറിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് പി.ഹരീന്ദ്രനാഥ് ഉപഹാര സമർപ്പണം നടത്തി.സി.അനീഷ്‌കുമാർ,എസ്.അജയകുമാർ,പി.എ.റജീബ്,എൻ.റസിയ,മഞ്ചുമോൾ.വി,എ.ആർ.അരുൺജിത്ത് എന്നിവർ സംസാരിച്ചു.മുഹമ്മദ് ഷാഫി.എസ് സ്വാഗതവും എ.നസീർഖാൻ നന്ദിയും പറഞ്ഞു.