തിരുവനന്തപുരം : ത്രിദിന ആഗോള ഡയബറ്റീസ് കൺവെൻഷനായ ജ്യോതിദേവ്സ് പ്രൊഫഷണൽ എഡ്യുക്കേഷൻ ഫോറം ഡയബറ്റീസ് അപ്ഡേറ്റ് 2024ന് (ജെ.പി.ഇ.എഫ്) കോവളം ഹോട്ടൽ ഉദയ സമുദ്രയിലാരംഭിച്ചു.
സമ്മേളനത്തിൻെറ ഭാഗമായി പ്രാരംഭകാല പ്രതിരോധം എന്ന വിഷയത്തിൽ പ്രമേഹ രോഗവിദഗ്ധനായ ഡോ.ബൻഷി സാബൂ പറഞ്ഞു.എട്ടു രാജ്യങ്ങളിൽ നിന്നായി 1500-ലേറെ ഡോക്ടർമാരാണ് കൺവെൻഷനിൽ പങ്കെടുക്കുന്നത്. ഡയബറ്റീസ് ചികിത്സയിലും പ്രതിരോധത്തിലും പങ്കാളികളായ നഴ്സുമാർ, ഡയറ്റീഷ്യന്മാർ, എഡ്യുക്കേറ്റർമാർ എന്നിവരുമുണ്ട്.രാജ്യത്തെ എല്ലാ പ്രമുഖ മെഡിക്കൽ കോളേജുകളിൽ നിന്നും അക്കാഡമിക് ആശുപത്രിയിൽ നിന്നുമുള്ള ഉള്ള ഗവേഷണങ്ങളുടെ ഫലങ്ങളും അവതരിപ്പിക്കുമെന്ന് കൺവെൻഷൻ സെക്രട്ടറി ഡോ. ജ്യോതിദേവ് കേശവദേവ് പറഞ്ഞു.