വർക്കല: ഇടവ എം.ആർ.എം.കെ. എം.എം എച്ച്.എസ്.എസിൽ ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു . പി.ടി.എ വൈസ് പ്രസിഡന്റ് കമറുദീൻ അദ്ധ്യക്ഷത വഹിച്ചു.എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ സെബാസ്റ്റ്യൻ, സീന എന്നിവർ ക്ലാസുകൾ നയിച്ചു. ഹെഡ്‌മിസ്ട്രസ് എം.എസ്.വിദ്യ,സ്റ്റാഫ് സെക്രട്ടറി ഡോ.കെ.ബിന്നി,സീനിയർ അസിസ്റ്റന്റ് ആർ.സുനിതകുമാരി, എസ്.ആർ.ജി കൺവീനർ കെ.സജിത, സി.പി.ഒ അഷ്കർ.എ എന്നിവർ സംസാരിച്ചു.