hi

കിളിമാനൂർ:പുല്ലയിൽ ഗവ എൽ.പി.എസിൽ എസ്.എസ്. കെ ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച പ്രീ-പ്രൈമറി ശാക്തീകരണ പദ്ധതിയായ ബാലയുടെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം ഒ.എസ്.അംബിക എം.എൽ .എ നിർവഹിച്ചു.കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ബി.പി.മുരളി അദ്ധ്യക്ഷത വഹിച്ചു.എച്ച്.എം.ബീന സ്വാഗതം പറഞ്ഞു.കിളിമാനൂർ ബി.പി.സി നവാസ് പദ്ധതി വിശദീകരണം നടത്തി.ജില്ലാ പഞ്ചായത്ത് മെമ്പർ ജി.ജി.ഗിരിക്കൃഷ്ണൻ,കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണൻ,പുളിമാത്ത് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രഞ്ജിതം,വാർഡ് മെമ്പർ അനിൽകുമാർ,മുൻ എച്ച്.എം ശിവശങ്കരപ്പിള്ള,എസ്.എം.സി ചെയർമാൻ ബിജു,എം.പി.ടി.എ പ്രസിഡന്റ് ലിൻസി എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി നിസ നന്ദി പറഞ്ഞു.