ചിറയിൻകീഴ്:ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിനുകീഴിലുള്ള മുദാക്കൽ കൃഷി ഭവന്റെ പൂകൃഷിക്ക് ആരംഭം കുറിച്ചു.ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മണികണ്ഠൻ.പി ചെണ്ടുമല്ലി തൈ കൊടുത്ത് പദ്ധതി ഉദ്ഘടനം ചെയ്തു.വാർഡ് മെമ്പർ പൂവണത്തുമ്മൂട് മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.ആറ്റിങ്ങൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ അർച്ചന.ബി മുഖ്യ പ്രഭാഷണം നടത്തി.വാർഡ് മെമ്പർമാരായ സുജിത,വിഷ്ണു രവീന്ദ്രൻ,ജെ.എൽ.ജി ഗ്രൂപ്പ് കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. മുദാക്കൽ കൃഷി ഓഫീസർ ജസ്മി.വൈ സ്വാഗതവും കൃഷി അസിസ്റ്റന്റ് ജസീം നന്ദിയും പറഞ്ഞു.