വർക്കല: മണമ്പൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ടിന്റെ ഭാഗമായി ഒരു ഡോക്ടറുടെയും എച്ച്.എം.സി വഴി ദിവസ വേതനാടിസ്ഥാനത്തിൽ ഒരു ഗ്രേഡ് അറ്റൻഡറുടെയും ഒഴിവുണ്ട് .താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ ,പെർമനന്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ,എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റ് ,മറ്റ് അനുബന്ധ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും പകർപ്പുകളുമായി 20ന് രാവിലെ 11ന് കേന്ദ്രത്തിൽ നടക്കുന്ന ഇന്റർവ്യൂവിന് എത്തിച്ചേരണമെന്ന് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ അറിയിച്ചു.