തിരുവനന്തപുരം: എ.ഐ.ടി.യു.സി നേതാവായിരുന്ന കുറ്റിയാനിക്കാട് മധുവിന്റെ 8-ാം ചരമവാർഷികം മോട്ടോർ വാഹനത്തൊഴിലാളികൾ ആചരിച്ചു.സ്റ്റാച്യു ജംഗ്ഷനിലുള്ള കുറ്റിയാനിക്കാട് മധു സ്മൃതി മണ്ഡപത്തിൽ പതാകയുയർത്തി പുഷ്പാർച്ചന നടത്തി.മോട്ടോർ തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി പട്ടം ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തി.മൈക്കിൾ ബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജോയിന്റ് സെക്രട്ടറി സുനിൽ മതിലകം,കാലടി പ്രേമചന്ദ്രൻ,പി.ഗണേശൻ നായർ,കെ.എസ്.ഹരികുമാർ,അജി തമ്പാനൂർ,മുജീബ് കോട്ടയ്ക്കകം,മാഹീൻ,രാജേഷ്,ബ്രഹ്മനായകം,എ.വിജയകുമാർ,സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.