കല്ലമ്പലം: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എയുടെ ആഭിമുഖ്യത്തിൽ റീഡിംഗ് ആക്ഷൻ പ്രോജക്ടിന്റെ ജില്ലാതല ഉദ്ഘാടനം കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂളിൽ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ എം.എ വഹാബ് നിർവഹിച്ചു. ചടങ്ങിൽ 100 നിർധനരായ കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുമെന്നും പ്രഖ്യാപിച്ചു. കെ.ടി.സി.ടി ഹയർസെക്കൻഡറി സ്കൂൾ സീനിയർ പ്രിൻസിപ്പലും ലയൺസ് റീഡിംഗ് ആക്ഷൻ ജില്ലാ ചെയർപേഴ്സണുമായ എസ്.സഞ്ജീവ് അദ്ധ്യക്ഷത വഹിച്ചു.മണമ്പൂർ ലയൺസ് ക്ലബ് പ്രസിഡന്റ് ഷിജു ഷറഫ് മുഖ്യപ്രഭാഷണം നടത്തി. പി.എം.ജെ.എഫ് ലയൺ എൻജിനിയർ രവീന്ദ്രൻ നായർ, സ്കൂൾ കൺവീനർ യു.അബ്ദുൽ കലാം,സോൺ ചെയർപേഴ്സൺ പ്രസന്നൻ.ആർ,മണമ്പൂർ ഗ്രാമപഞ്ചായത്ത് ലയൺസ് ക്ലബ് സെക്രട്ടറി ലയൺ സനൽകുമാർ.എസ്,മണമ്പൂർ ലയൺസ് ക്ലബ് ട്രഷറർ ലയൺ വിജയകുമാർ.എസ് എന്നിവർ സംസാരിച്ചു. സ്കൂൾ ചെയർമാൻ എ.നഹാസ് സ്വാഗതവും എച്ച്.എസ് പ്രിൻസിപ്പൽ എം.എൻ.മീര നന്ദിയും പറഞ്ഞു.