തിരുവനന്തപുരം: കേരള പ്രദേശ് കർഷക കോൺഗ്രസിന്റെ ജില്ലാ നേതൃയോഗം കെ.പി.സി.സി ഓഫീസിൽ സംസ്ഥാന പ്രസിഡന്റ് കെ.സി.വിജയൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് തോംസൺ ലോറൻസ് അദ്ധ്യക്ഷത വഹിച്ചു. നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ആറ്റിങ്ങലും,നെയ്യാറ്റിൻകരയിലുമുള്ള പാടശേഖരങ്ങളിൽ നെൽകൃഷി ഇറക്കുന്നതിന് വേണ്ടി മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച അടയമൺ മുരളീധരൻ,പോരന്നൂർ ബൈജു എന്നിവരെ ആദരിച്ചു.സംസ്ഥാന ഭാരവാഹികളായ കള്ളിക്കാട് രാജേന്ദ്രൻ,അടയമൻ മുരളീധരൻ,പഴകുളം സതീഷ്,കോട്ടുകാൽ ഗോപി,മാരായമുട്ടം രാജേഷ്,പെരുവിള വിജയൻ,ആർ.സി.മധു,രാജ് മോഹൻ, കഴക്കൂട്ടം അനീഷ്,നേമം പ്രഭകുമാർ,പുതുക്കുളങ്ങര മണികണ്ഠൻ,മഞ്ഞിലാസ്,ഷൻസ് വർക്കല,പേയാട് മണികണ്ഠൻ,സ്റ്റീഫൻ ജോയ് പാറശാല,പോരന്നൂർ ബൈജു, സജീവ് മുളവന,ജാഫർ മുസലിയാർ എന്നിവർ സംസാരിച്ചു