ആറ്റിങ്ങൽ:കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ സി. ഐ.ടി.യു ആറ്റിങ്ങൽ നഗരസഭാ യൂണിറ്റിന്റെ നേതൃത്വത്തിൽ ഏകദിന പഠനക്ലാസ് സംഘടിപ്പിച്ചു.പഠനക്ലാസ് സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ കണ്ണമ്മൂല ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മറ്റി അംഗവും മുൻ നഗരസഭാ ചെയർമാനുമായ സി.ജെ.രാജേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു.പ്രസിഡന്റ് ശശികുമാർ സംസാരിച്ചു.യൂണിറ്റ് സെക്രട്ടറി അമ്പിളി സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ആർ.കെ.മനോജ് നന്ദി പറഞ്ഞു.