അക്ഷയ് കുമാർ നായകനായി സുധ കൊങ്കര സംവിധാനം ചെയ്ത സർഫിര ആദ്യ ദിനത്തിൽ ഇന്ത്യയിൽ നിന്ന് നേടിയത് 2.40 കോടി മാത്രം. കഴിഞ്ഞ 15 വർഷത്തിനിടെ ഒരു അക്ഷയ് കുമാർ ചിത്രം നേടുന്ന ഏറ്റവും മോശം ആദ്യദിന കളക്ഷനാണിത്. അക്ഷയ് കുമാറിന്റെ കരിയറിലെ 150-ാമത്തെ ചിത്രമാണ് സർഫിര . സൂര്യ നായകനായി എത്തിയ സൂരരൈ പോട്ര് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് . സെൽഫി. ബെൽബോട്ടം, കട്ട്പുത്ലി, രാം സേതു, മിഷൻ റാണി ഗജ്, ബഡാ മിയേൻ ഛോട്ടാ മിയേൻ, രക്ഷാബന്ധൻ, ഗുഡ് ന്യൂസ്, ലഷ്മി എന്നീ അക്ഷയ് കുമാർ ചിത്രങ്ങളും വൻ തകർച്ച നേരിട്ടു.