fahad

രജനികാന്ത് - ലോകേഷ് കനകരാജ് ചിത്രം കൂലിയിൽ നിന്ന് ഫഹദ് ഫാസിൽ പിൻമാറി. ഡേറ്ര് ക്ളാഷാണ് പിൻമാറ്റത്തിന് കാരണം. രജനികാന്ത് - ടി. ജെ . ജ്ഞാനവേൽ ചിത്രം വേട്ടയനിൽ ഫഹദ് പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കമൽഹാസൻ, ലോകേഷ് കനകരാജ് ചിത്രം വിക്രത്തിൽ അമർ എന്ന ശക്തമായ കഥാപാത്രത്തെ ഫഹദ് അവതരിപ്പിച്ചതാണ് .ഹൈദരാബാദിൽ കൂലിയുടെ ചിത്രീകരണം പുരോഗമിക്കുന്നു. മലയാളത്തിൽ ഓടും കുതിര ചാടും കുതിരയാണ് ഫഹദിന്റെ പുതിയ പ്രോജക്ട് . അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് നായിക. കുഞ്ചാക്കോ ബോബനൊപ്പം ഫഹദ് അഭിനയിക്കുന്ന അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോഗയ്‌ൻ വില്ല ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. ഇടവേളയ്ക്കുശേഷം ജ്യോതിർമയി അഭിനയരംഗത്തേക്ക് എത്തുന്ന ചിത്രം കൂടിയാണ് ബോഗയ്‌ൻവില്ല. അമൽ നീരദ് പ്രൊഡക്ഷൻസും ഉദയ പിക്ചേഴ്സും സംയുക്തമായാണ് നിർമ്മാണം.