കഴക്കൂട്ടം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനവും സമ്മാനദാനവും ചലച്ചിത്ര പിന്നണി ഗായകൻ പന്തളം ബാലൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ബിന്ദു ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഹരിത ടീച്ചർ നന്ദിയും പറഞ്ഞു. ഹെഡ്മിസ്ട്രസ് ഷീജാധരൺ ആമുഖ പ്രഭാഷണം നടത്തി.സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്യാംജിത്ത് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സ്കൂൾ എസ്.എം.സി ചെയർപേഴ്സൺ മീന അനിൽ കുമാർ, മദർ പി.ടി.എ പ്രസിഡന്റ് നിഷ ജയൻ,അദ്ധ്യാപകരായ വിനോദ് എസ്. വരവിള, മിനി.വി,സീമ. സ്മിത.പി ഐ,പ്രോഗ്രാം കോർഡിനേറ്റർ റസൽശബർമതി എന്നിവർ സംസാരിച്ചു.