മുടപുരം :അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി ബി. മുരളീധരൻ നായരെയും വൈസ് പ്രസിഡന്റായി സി. ബിന്ദുവിനേയും പുതിയ ഭരണ സമിതി യോഗം തിരഞ്ഞെടുത്തു.മുരളീധരൻ നായർ മൂന്നാം തവണയാണ് ബാങ്ക് പ്രസിഡന്റായത് .2005 മുതൽ 2014 വരെ യാണ് നേരത്തെ പ്രസിഡന്റായിരുന്നത്. സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായ ഇദ്ദേഹം നേരത്തെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും മംഗലപുരം ഏരിയാകമ്മിറ്റി അംഗമായും കർഷക സംഘം ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട് .ബിന്ദു ,സി.പി.ഐ അഴൂർ ലോക്കൽ കമ്മിറ്റി അംഗമാണ് . ബാങ്കിന്റെ ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് എതിരില്ലായിരുന്നു.