തിരുവനന്തപുരം: മീററ്റിലെ വേൾഡ് പീസ് മുവ്‌മെന്റ് ട്രസ്റ്റ് ഏർപ്പെടുത്തിയ 'ശാന്തിഭൂത് അംബാസഡർ അവാർഡ് ജസ്റ്റീസ് എം.ആർ.ഹരിഹരൻ നായർക്ക് മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ സമർപ്പിച്ചു.തൈക്കാട് കേരള ഗാന്ധി സ്മാരക നിധി ഹാളിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ.രവീന്ദ്രകുമാർ 'ഗാന്ധിയൻ ആശയങ്ങൾ നിലനിൽക്കുന്ന സമാധാനത്തിന്' എന്ന വിഷയത്തിൽ സംസാരിച്ചു.ടി.ശരത്ചന്ദ്രപ്രസാദ്,അഡ്വ.ആർ.എസ്.ഹരികുമാർ,പ്രൊഫ.തങ്കമണി അമ്മ,​അഡ്വ.ബി.ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.ഡോ.പി.പ്രതാപൻ രചിച്ച 'ജയിൽ പരിഷ്‌കരണം ഗാന്ധിയൻ മാർഗ്ഗത്തിൽ' എന്ന പുസ്തകം പ്രൊഫ.രവീന്ദ്രകുമാറിന് സമ്മാനിച്ചു.