വിതുര:പേരയത്തുപാറ റസിഡന്റ്സ് അസോസിയേഷൻ വാർഷികസമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം ചാരുപാറരവി ഉദ്ഘാടനം ചെയ്തു. റസിഡന്റ്സ് പ്രസിഡന്റ് വിതുര ആർ.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ആർ.വിജയൻ,ചേന്നൻ പാറവാർഡ് മെമ്പർ മാൻകുന്നിൽ പ്രകാശ്,കേണൽ മോഹൻകുമാർ,ഫ്രാറ്റ് വിതുരമേഖലാപ്രസിഡന്റ് ജി.ബാലചന്ദ്രൻനായർ,റസിഡന്റ്സ് ഭാരവാഹികളായ ആബിദാബഷീർ, മണലയംമണികണ്ഠൻ, വിൻസെന്റ്, മോഹനൻ, ചന്ദ്രൻ, കെ.മണിലാൽ എന്നിവർ പങ്കെടുത്തു.