തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി സമ്മോഹനം മാനവിക - സൗഹൃദ കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് 9ന് 12 മണിക്കൂർ നീളുന്ന അഖണ്ഡ പ്രഭാഷണ വേദി സംഘടിപ്പിക്കും.പ്രസ് ക്ളബ് ഹാളിൽ രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പരിപാടിയെന്ന് സമ്മോഹനം ചെയർമാൻ വിതുര ശശിയും ജനറൽ കൺവീനർ പിരപ്പൻകോട് സുഭാഷും അറിയിച്ചു.