തിരുവനന്തപുരം: ലോക സർപ്പദിന പരിപാടികൾ മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. 16ന് ഉച്ചയ്ക്ക് 3ന് പി.ടി.പി നഗറിലെ ഫോറസ്റ്റ് കോംപ്ലക്സിൽ നടക്കുന്ന പരിപാടിയിൽ വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.സർപ്പബാഗുകളുടെ വിതരണവും സർപ്പ ഡിജിറ്റൽബ്രോഷർ പ്രകാശനവും മേയർ ആര്യാരാജേന്ദ്രൻ നിർവഹിക്കും. വനംമേധാവി ഗംഗാസിങ് മുഖ്യപ്രഭാഷണം നടത്തും.ഹെൽത്ത് ഡയറക്ടർ ഡോ.കെ.ജെ.റീന ആന്റിവെനം മാപ്പിങ് ഡാറ്റ കൈമാറും. ഐ.എം.എ പ്രസിഡന്റ് ഡോ.ജി.എസ്.വിജയകൃഷ്ണൻ സംയുക്ത പരിപാടികളുടെ പ്രഖ്യാപനം നടത്തും.പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ഡി.ജയപ്രസാദ്,ഡോ.പി.പുകഴേന്തി,ഡോ.എൽ.ചന്ദ്രശേഖർ,പ്രമോദ് ജി.കൃഷ്ണൻ,ജസ്റ്റിൻ മോഹൻ,കൗൺസിലർ വി.ജി.ഗിരികുമാർ,ഡോ.സഞ്ജയൻ കുമാർ എന്നിവർ പങ്കെടുക്കും.