തിരുവനന്തപുരം: ബെഫി കൊല്ലം കേരള ബാങ്ക് മിനി ഓഡിറ്റോറിയത്തിൽ നടത്തിയ ട്രേഡ് യൂണിയൻ ക്യാമ്പ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ ദേശീയ ജോയിന്റ് സെക്രട്ടറി പി.എച്ച് വിനീത ഉദ്ഘാടനം ചെയ്തു. ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സനിൽ ബാബു വിഷയാവതരണം നടത്തി.സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.ഹരികുമാർ,ജി.സതീഷ്, ജോ.സെക്രട്ടറി എസ് .ബി.എസ് പ്രശാന്ത് ഉൾപ്പെടെ വിവിധ നേതാക്കൾ പങ്കെടുത്തു. കൊല്ലം ജില്ലാ പ്രസിഡന്റ് എം.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടറി പി.എം പ്രമോദ് സ്വാഗതവും തിരുവനന്തപുരം ജില്ലാ സെക്രട്ടറി എൻ.നിഷാന്ത് നന്ദിയും പറഞ്ഞു.