കാട്ടാക്കട:കേരളാ സ്റ്റേറ്റ് പെൻഷണേഴ്സ് അസോസിയേഷൻ കാട്ടാക്കട താലൂക്ക് സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഐ.ബി.സതീഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു.പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.സനൽകുമാർ മുഖ്യാതിഥിയായിരുന്നു.പൊതു സമ്മേളനം ജി.സ്റ്റീഫൻ.ൽഎം.എൽ.എ ഉദ്ഘാടനം ചെയ്തു.പങ്കജകസ്തൂരി എം.ഡി ഡോ.ജെ.ഹരീന്ദ്രൻ നായർ മുഖ്യ പ്രഭാഷണം നടത്തി.കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു.സ്വാഗത സംഘം ചെയർമാൻ തച്ചൻകോട് വിജയൻ,ജനറൽ കൺവീനർ കെ.ജയചന്ദ്രൻ,സംസ്ഥാന സെക്രട്ടറി രാജൻ,അനിൽതമ്പി,സുദർശനൻ,ഇസ്മായേൽ,ബദറുദീൻ,പ്രഭാകരൻ നായർ,മോഹനൻ,അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി തച്ചൻകോട് വിജയൻ(പ്രസിഡന്റ്),കെ.ജയചന്ദ്രൻ(സെക്രട്ടറി),സജീവ് കുമാർ(ട്രഷറർ),ജയചന്ദ്രൻ,ആർ.എൽ.ഷാജി,സലതീഷ്കുമാർ,ജെയിംസ് (എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു.