കാട്ടാക്കട:കോൺഗ്രസ്‌ ആര്യനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കള്ളിക്കാട് രാജീവ്‌ ഗാന്ധി സ്റ്റഡി സെന്ററിൽ നടന്ന മണ്ഡലം ലീഡർ ഷിപ് ക്യാമ്പ് മുൻ കെ.പി.സി.സി പ്രസിഡന്റ്‌ കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്‌ പുളിമൂട്ടിൽ ബി രാജീവൻ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.ശബരീനാഥൻ,എ.കെ.സാദിഖ്,സി.യു.സി ജില്ലാ കോർഡിനേറ്റർ തുടങ്ങിയവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.കള്ളിക്കാട് മണ്ഡലം പ്രസിഡന്റ്‌ ലത,കെ.കെ.രതീഷ്,ജവാദ്,ബിപിൻ ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.