p

തിരുവനന്തപുരം: ആറ് സർവകലാശാലകളിൽ വി.സി നിയമനത്തിന് ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചതിനു ബദലായി, സാങ്കേതിക സർവകലാശാലയിൽ സർക്കാരും സെർച്ച് കമ്മിറ്റിയുണ്ടാക്കിയതോടെ ഗവർണറും സർക്കാരും തമ്മിലുള്ള പോര് മുറുകി. ജൂൺ 28നാണ് കേരള, സാങ്കേതികം, ഫിഷറീസ്, എം.ജി, കാർഷികം, മലയാളം വി.സിമാരെ നിയമിക്കാനുള്ള സെർച്ച്കമ്മിറ്റിക്ക്

ഗവർണർ ഉത്തരവിറക്കിയത്. വി.സിമാരെ നിയമിക്കാൻ വിജ്ഞാപനമിറക്കുന്നത് തന്റെ ചുമതലയാണെന്നും ജോലി ചെയ്യുന്നതിൽ നിന്ന് തടയാനാവില്ലെന്നുമായിരുന്നു ഗവർണറുടെ പ്രഖ്യാപനം.

പിന്നാലെ കുസാറ്റ് മുൻ വൈസ്ചാൻസലർ ഡോ.കെ.എൻ. മധുസൂദനൻ (സാങ്കേതിക സർവകലാശാല പ്രതിനിധി), മദ്രാസ് ഐ.ഐ.ടിയിലെ പ്രൊഫ. ടി. പ്രദീപ് (ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രതിനിധി), ജാർഖണ്ഡ് കേന്ദ്രസർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ക്ഷിതി ഭൂഷൺദാസ് (യു.ജി.സി ചെയർമാന്റെ പ്രതിനിധി),​

കുസാറ്റ് വി.സി പ്രൊഫ. പി.ജി. ശങ്കരൻ, എം.ജി സർവകലാശാല മുൻ വി.സി പ്രൊഫ. സാബു തോമസ് (ഇരുവരും സർക്കാർ പ്രതിനിധികൾ) എന്നിവരെ അംഗങ്ങളാക്കി സർക്കാരും സാങ്കേതിക വി.സി നിയമനത്തിന് സെർച്ച് കമ്മിറ്റിയുണ്ടാക്കി. ഇതോടെ വി.സി നിയമനം വീണ്ടും കോടതി കയറുമെന്നുറപ്പായി. ഇതിൽ ഏത് കമ്മിറ്റിയായിരിക്കും അപേക്ഷ സ്വീകരിക്കുകയും നിയമന ശുപാർശ നൽകുകയും ചെയ്യുക എന്നതാണ് തർക്കവിഷയം. നിയമനാധികാരിയായ ചാൻസലർക്കാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ അധികാരമെന്നും സർക്കാരിന് ഒരുപങ്കുമില്ലെന്നും ഗവർണർ ചൂണ്ടിക്കാട്ടുന്നു. 2018ലെ യു.ജി.സി റഗുലേഷൻ പ്രകാരം സെർച്ച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധി മാത്രമാണ് നിർബന്ധമായി വേണ്ടതെന്നും അംഗങ്ങളുടെ എണ്ണമോ ഘടനയോ പറയുന്നില്ലെന്നുമാണ് സർക്കാരിന്റെ വാദം. വി.സി നിയമനത്തിനുള്ള ​ഗവർണറുടെ നീക്കം ജനാധിപത്യത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നും സർക്കാർ വാദിക്കുന്നു.

മു​ഹ​മ്മ​ദ് ​സാ​ജി​ദി​നെ​ ​ത​രം​താ​ഴ്‌​ത്തി​യ​ത് ​റ​ദ്ദാ​ക്കി​(​ഡെ​ക്ക്)​
ഗ​വ​ർ​ണ​ർ​ക്കെ​തി​രെ​ ​കാ​ലി​ക്ക​റ്റ്
സി​ൻ​ഡി​ക്കേ​റ്റ് ​കോ​ട​തി​യി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം​:​ ​കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ ​ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ​ ​എ​ൻ​ജി​നി​യ​ർ​ ​മു​ഹ​മ്മ​ദ് ​സാ​ജി​ദി​നെ​ ​ജൂ​നി​യ​ർ​ ​എ​ൻ​ജി​നി​യ​റാ​യി​ ​ത​രം​താ​ഴ്‌​ത്തി​യ​ത് ​ഗ​വ​ർ​ണ​ർ​ ​റ​ദ്ദാ​ക്കി​യ​തി​നെ​തി​രേ​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ക്കാ​ൻ​ ​സി​ൻ​ഡി​ക്കേ​റ്റ് ​തീ​രു​മാ​നം.​ ​ഡോ.​എം.​കെ.​ജ​യ​രാ​ജ് ​വി.​സി​ ​സ്ഥാ​ന​ത്തു​ ​നി​ന്ന് ​വി​ര​മി​ക്കു​ന്ന​തി​നു​ ​തൊ​ട്ടു​മു​ൻ​പ് ​വി​ളി​ച്ച​ ​സി​ൻ​ഡി​ക്കേ​റ്റ് ​യോ​ഗ​ത്തി​ലാ​ണ് ​തീ​രു​മാ​നം.​ ​സ്റ്റാ​ൻ​ഡിം​ഗ് ​കോ​ൺ​സ​ലി​ന്റെ​ ​നി​യ​മോ​പ​ദേ​ശ​ ​പ്ര​കാ​ര​മാ​ണി​ത്.​ ​അ​ഞ്ചു​ ​സി​ൻ​ഡി​ക്കേ​റ്റം​ഗ​ങ്ങ​ൾ​ ​വി​യോ​ജി​ച്ചു.​ ​ചാ​ൻ​സ​ല​ർ​ ​കൂ​ടി​യാ​യ​ ​ഗ​വ​ർ​ണ​റു​ടെ​ ​ഉ​ത്ത​ര​വ് ​ന​ട​പ്പാ​ക്കാ​തി​രു​ന്നാ​ൽ​ ​സി​ൻ​ഡി​ക്കേ​റ്റി​നെ​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്ത് ​ബ​ദ​ൽ​ ​സം​വി​ധാ​നം​ ​ഏ​ർ​പ്പെ​ടു​ത്താ​ൻ​ ​ഗ​വ​ർ​ണ​ർ​ക്ക് ​ക​ഴി​യും.
മു​ഹ​മ്മ​ദ് ​സാ​ജി​ദി​നെ​ 2020​ ​സെ​പ്തം​ബ​റി​ൽ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​സി​ൻ​ഡി​ക്കേ​റ്റ് ​ര​ണ്ടു​ ​വ​ർ​ഷ​ത്തേ​ക്ക് ​സ​സ്പെ​ൻ​ഡ് ​ചെ​യ്യു​ക​യും,​ ​പി​ന്നീ​ട് ​അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്ക് ​ജൂ​നി​യ​ർ​ ​എ​ൻ​ജി​നി​യ​റാ​യി​ ​ത​രം​ ​താ​ഴ്‌​ത്തു​ക​യു​മാ​യി​രു​ന്നു.​ 2014​ ​ൽ​ ​കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​ർ​ച്ചേ​സ് ​വി​ഭാ​ഗം​ ​വ​ഴി​ ​ന​ട​ത്തി​യ​ ​ലോ​ക്ക​ൽ​ ​ഏ​രി​യ​ ​നെ​റ്റ്‌​വ​ർ​ക്ക് ​ഇ​ൻ​സ്റ്റ​ലേ​ഷ​നി​ൽ​ ​ക്ര​മ​ക്കേ​ട് ​ന​ട​ന്ന​താ​യു​ള്ള​ ​പ​രാ​തി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു​ ​ന​ട​പ​ടി.​ ​സ്റ്റോ​ർ​ ​പ​ർ​ച്ചേ​സ് ​മാ​നു​വ​ൽ,​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​കോ​ഡ് ​എ​ന്നി​വ​ ​ലം​ഘി​ച്ചെ​ന്നാ​യി​രു​ന്നു​ ​ക​ണ്ടെ​ത്ത​ൽ.​ ​ഇ​ൻ​സ്ട്ര​മെ​ന്റേ​ഷ​ൻ​ ​എ​ൻ​ജി​നി​യ​ർ​ ​ത​സ്തി​ക​യി​ൽ​ ​തു​ട​ർ​ന്നി​രു​ന്നെ​ങ്കി​ൽ​ ​ല​ഭി​ക്കു​ന്ന​ ​എ​ല്ലാ​ ​സാ​മ്പ​ത്തി​ക​-​ ​സ​ർ​വീ​സ് ​ആ​നു​കൂ​ല്യ​ങ്ങ​ളും​ ​അ​ദ്ദേ​ഹ​ത്തി​ന് ​ന​ൽ​കാ​നാ​ണ് ​ചാ​ൻ​സ​ല​റു​ടെ​ ​ഉ​ത്ത​ര​വ്.​ ​കു​ടി​ശ്ശി​ക​ ​ഉ​ൾ​പ്പെ​ടെ​ ​എ​ല്ലാ​ ​സാ​മ്പ​ത്തി​ക​ ​ആ​നു​കൂ​ല്യ​ങ്ങ​ളും​ ​മൂ​ന്നു​ ​മാ​സ​ത്തി​ന​കം​ ​ന​ൽ​ക​ണം.​ ​കാ​ല​താ​മ​സ​മു​ണ്ടാ​യാ​ൽ​ 12​%​ ​പ​ലി​ശ​ ​കൂ​ടി​ ​ന​ൽ​ക​ണം.​ ​കാ​ല​താ​മ​സം​ ​വ​രു​ത്തി​യ​ ​ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​ ​നി​ന്ന് ​ഈ​ ​തു​ക​ ​തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്നാ​ണ് ​ചാ​ൻ​സ​ല​റു​ടെ​ ​ഉ​ത്ത​ര​വ്.