തിരുവനന്തപുരം; മഴക്കാല പൂർവ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ മാസങ്ങൾക്കു മുൻപ് നടന്ന യോഗ തീരുമാനപ്രകാരം അടുത്തിടെയാണ് തോട് വൃത്തിയാക്കാൻ റെയിൽവേ കരാർ നൽകിയത്. ഇന്ത്യൻ കോഫി ഹൗസിനു സമീപം വരെയെത്തുന്ന തോടിന്റെ ഭാഗം ഇറിഗേഷൻ വകുപ്പിന്റെ ചുമതലയിലാണ്. ഈ ഭാഗം വൃത്തിയാക്കാൻ കരാറെടുത്ത പെരുങ്കടവിള സ്വദേശി ബിജുവിന് റെയിൽവേ കഴിഞ്ഞ മാസമാണ് ചുമതല നൽകിയത്. ഇതനുസരിച്ച് ഒരാഴ്‌ചയായി തോടിന്റെ മറുഭാഗത്ത് വൃത്തിയാക്കൽ നടക്കുകയായിരുന്നു. ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കോരി മാറ്റിയത്. ഇവിടത്തെ പണി പൂർത്തിയാക്കിയ ശേഷമാണ് സംഭവം നടന്ന ഭാഗത്തേക്ക് ഇന്നലെ തൊഴിലാളികളെത്തിയത്. മഴക്കാലം തുടങ്ങുന്നതിനു മുൻപ് പണി തീർത്തിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല.