തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ തൊഴിലാളിയെ കാണാതായ സംഭവത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ഡി.സി.സി അദ്ധ്യക്ഷൻ പാലോട് രവി ആവശ്യപ്പെട്ടു. ഭരണസിരാകേന്ദ്രത്തിന്റെ മുറ്റത്ത് ജോലിയിൽ ഏർപ്പെട്ട തൊഴിലാളിയെ രക്ഷിക്കാൻ മാലിന്യം നീക്കാനും ടണൽവൃത്തിയിക്കാനും കഴിഞ്ഞിട്ടില്ല ആധുനികസാങ്കേതിക വിദ്യ ഉപയോഗിച്ച് രക്ഷാപ്രവർത്തനം സുഗമമാക്കാൻ കഴിയൂവെന്ന് ജില്ലാകളക്ടർ, മന്ത്രി, മേയർ ഉൾപ്പെടെ എല്ലാവർക്കും ബോദ്ധ്യമായി. എന്നിട്ടും ദുരന്തനിവാരണ പ്രവർത്തനങ്ങൾ വളരെ ലാഘവബുദ്ധിയോടെയാണ് നടക്കുന്നത്.